Press "Enter" to skip to content

KERALA PSC PLUS TWO LEVEL PRELIMINARY EXAM HELD ON 10/04/21 – QUESTIONS AND ANSWERS

1.രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏതാണ്
വിറ്റാമിൻ കെ

2.യോജക കലയിൽ ഉൾപ്പെടാത്ത കല ഏതാണ്
നാരുകല

3.ഇന്ത്യയുടെ സുഗന്ധ വൃക്ഷം എന്നറിയപ്പെടുന്ന സസ്യം ഏതാണ്
അഗർവുഡ്

4.ആദ്യ വൃക്ക മാറ്റ ശസ്ത്രക്രിയ നടത്തിയത് ആരാണ്
ഡോ .ജോസഫ് ഇ മുറ എ

5.മനുഷ്യ മസ്തിഷ്‌കത്തിന്റെ ശരാശരി ഭാരം എത്രയാണ്
1.4 – 1 .5 kg

6.ഏറ്റവും കൂടുതൽ ഡേറ്റ സൂക്ഷിക്കാൻ പറ്റിയ ഒപ്റ്റിക്കൽ സ്റ്റോറേജ് ഉപകരണം ഏതാണ്
ഹാർഡ് ഡിസ്‌ക്

7.ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ഏതാണ്
ജിമ്പ്

8.സഫാരി ഏത് വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്‌വെയർ ആണ്
ബ്രൗസർ

9.കംപ്യുട്ടർ പ്രോഗ്രാമിൽ വരുന്ന തെറ്റിനെ എന്ത് പറയുന്നു
ബഗ്‌സ്

10.അയണോസ്ഫിയർ ഏത് അന്തരീക്ഷ മണ്ഡലത്തിന്റെ ഭാഗമാണ്
തെർമോസ്ഫിയർ

11.ധാരതലീയ ഭൂപടങ്ങളിൽ തരിശു ഭൂമി ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്
വെള്ള

12.ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദിയെ വിളിക്കുന്ന പേരെന്താണ്
ജമുന

13.പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു
ശൈത്യകാലം

14.സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റിയൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ
ആലപ്പുഴ

15.തൃപ്പൂണിത്തറയിൽ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര ഏത് ഉത്സവവുമായി ബന്ധപ്പെട്ടതാണ്
ഓണം

16.ബാലഭാസ്കറിനെ പ്രശസ്തനാക്കിയ വാദ്യഉപകരണം ഏതാണ്
വയലിൻ

17.കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് എവിടെ
ചെറുതുരുത്തി

18.ഖേൽരത്ന പുരസ്‌കാരം നേടിയ ആദ്യ മലയാളി ആരാണ്
കെ എം ബീനാമോൾ

19.പതിനൊന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മൂഷകവംശ കാവ്യത്തിന്റെ രചയിതാവ് ആരാണ്
അതുലൻ

20.ചർച് മിഷൻ സൊസൈറ്റിയുടെ പ്രവർത്തന മേഖല ഏതായിരുന്നു
കൊച്ചിയും തിരുവിതാംകൂറും

21.കപ്പലോട്ടിയ തമിഴൻ എന്ന് വിളിക്കപ്പെടുന്നത് ആരെയാണ്
വി ഒ ചിദംബരംപിള്ള

22.ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ വിമോചകൻ എന്നറിയപ്പെടുന്ന നേതാവ് ആരാണ്
സൈമൺ ബൊളിവർ

23.ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആരായിരുന്നു
ബെർണാഡ് ബറൂച്

24.സുരക്ഷാ ഫ്യുസ് പ്രവർത്തിക്കുന്നത് വൈദ്യുത പ്രവാഹത്തിന്റെ ഏത് ഫലം ഉപയോഗപ്പെടുത്തിയാണ്
താപഫലം

25.സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏതാണ്
ന്യുക്ലിയർ ബലം

26.ഓസോൺ പാളി കാണപ്പെടുന്നത് ഏത് അന്തരീക്ഷ പാളിയിലാണ്
സ്ട്രാറ്റോസ്ഫിയർ

24.ശരീര വേദന കുറക്കാനുപയോഗിക്കുന്ന ഔഷധവിഭാഗം ഏതാണ്
അനാൽജസിക്കുകൾ

28.ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കാൻ പാടില്ലാത്ത അവകാശം ഏതാണ്
മൗലിക അവകാശം

29.ഈ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതെന്നു ചോദിച്ചാൽ എന്റെ ഉത്തരം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ് .ഇത് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ് .ഈ വാക്കുകൾ ആരുടേതാണ്
ഡോ .ബി ആർ അംബേദ്‌കർ

30.മൗലിക കർത്തവ്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം ഏതാണ്
4 എ

31.ന്യുനപക്ഷങ്ങൾക്കു അവരുടെ ഭാഷ ,ലിപി ,സംസ്‌കാരം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന അവകാശം ഏതാണ്
സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം

32.43 വർഷത്തിന് ശേഷം പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം ഏതാണ്
ക്യൂബ

33.ബാങ്കിങ് നിയമനങ്ങൾക്ക് നിർമിത ബുദ്ധി ഉപയോഗപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ബാങ്ക് ഏതാണ്
ഐ സി ഐ സി ഐ ബാങ്ക്

34.പ്രഥമ ഓ എൻ വി പുരസ്‌കാരം നേടിയത് ആരായിരുന്നു
സുഗതകുമാരി

35.2020 വർഷത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം എന്താണ്
സസ്യരോഗ്യ വർഷം

36.സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2021 ൽ നടക്കാനിരിക്കുന്നത്
8 മത്

Open chat
Send Hi to join our psc gk group