1.താഷ്കന്റ് കരാർ ഏത് യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഇന്ത്യ – പാകിസ്ഥാൻ യുദ്ധം – 1965
2.നാഗാലാൻഡിലെ ഔദ്യോഗിക ഭാഷ ഏതാണ്
ഇംഗ്ലീഷ്
3.ബ്രിട്ടീഷ് ഭരണകാലത്തു ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെട്ടിരുന്ന നദി ഏതായിരുന്നു
മാഹി നദി
4.ഇന്ത്യയിലൂടെ കടന്നു പോകുന്ന ഭൂമിശാസ്ത്ര രേഖ ഏതാണ്
ഉത്തരായനരേഖ
5.ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായിരുന്ന ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു
ദാദാഭായ് നവറോജി
6.പ്രസിദ്ധമായ ജാതകകഥകൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു
ബുദ്ധമതം
7.കാലഹാരി മരുഭൂമി ഏത് ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്നു
ആഫ്രിക്ക
8.സെഫോളജി എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ്
തെരഞ്ഞെടുപ്പ് വിശകലനം
9.ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച സമയത്തെ ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു
ജെ ബി കൃപലാനി
10.കേരള സർവകലാശാല സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1937
11.ലോകത്തിലെ ഏറ്റവും കടുപ്പമേറിയ പ്രകൃതിദത്ത വസ്തു ഏതാണ്
വജ്രം
12.അന്ത്യഅത്താഴം എന്ന ചിത്രം വരച്ച ചിത്രകാരൻ ആരാണ്
ലിയനാർഡോ ഡാവിഞ്ചി
13.പ്രസിദ്ധമായ ഗായത്രിമന്ത്രം ഏത് വേദത്തിൽ ഉൾപ്പെട്ടിരിക്കുന്നു
ഋഗ്വേദം
14.റൂർക്കേല ഉരുക്കുനിർമാണശാല ഏത് സംസ്ഥാനത്തു സ്ഥിതി ചെയ്യുന്നു
ഒഡിഷ
15.ഫ്രാൻസിന്റെ കറൻസി ഏതാണ്
യൂറോ