1.ഇന്ത്യയിലെ ആദ്യ വനിതാ ഗവർണർ ആരായിരുന്നു
സരോജിനി നായിഡു
2.ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരതാ ജില്ല ഏതാണ്
എറണാകുളം
3.ഏത് രോഗം സ്ഥിരീകരിക്കാൻ നടത്തുന്ന ടെസ്റ്റ് ആണ് വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്
എയ്ഡ്സ്
4.ഇന്ത്യയിലാദ്യമായി വകുപ്പ് 356 പ്രകാരം പിരിച്ചുവിടപ്പെട്ട മന്ത്രിസഭ ഏത് സംസ്ഥാനത്തേതായിരുന്നു
കേരളം
5.ഹർഷാവർധന്റെ സാമ്രാജ്യം സന്ദർശിച്ച ചൈനീസ് സഞ്ചാരി ആരായിരുന്നു
ഹുയാൻ സാങ്
6.ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിച്ച ആദ്യ ഇന്ത്യൻ ഭരണാധികാരി ആരായിരുന്നു
ഹർഷവർധൻ
7.ഹർഷാചരിതം എന്ന കൃതി രചിച്ചത് ആരായിരുന്നു
ബാണഭട്ടൻ
8.എ ഡി 620 ൽ ഹർഷനെ പരാജയപ്പെടുത്തിയ ചാലൂക്യ ഭരണാധികാരി ആരായിരുന്നു
പുലികേശി രണ്ടാമൻ
9.നാഗാനന്ദ ,രത്നാവലി ,പ്രിയദർശിക എന്നീ സംസ്കൃത നാടകങ്ങൾ രചിച്ചത് ആരായിരുന്നു
ഹർഷൻ
10.കൊങ്കൺ റയിൽവേയുടെ ആസ്ഥാനം എവിടെയാണ്
ബേലാപ്പൂർ ഭവൻ (മുംബൈ)
11.ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ എത്ര സമയം വേണം
1.3 സെക്കൻഡ്
12.ലോക വിനോദസഞ്ചാരദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
സപ്തംബർ 27
13.ദേശീയ വിനോദസഞ്ചാരദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ജനുവരി 25
14.ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന യൂറോപ്യൻ നദി ഏതാണ്
ഡാന്യൂബ്
15.ലോകത്തിൽ ഏറ്റവും കൂടുതൽ തലസ്ഥാന നഗരങ്ങൾ ഉള്ളത് ഏത് നദിതീരത്താണ്
ഡാന്യൂബ്