1.ലിനക്‌സ് ഓപറേറ്റിങ് സിസ്റ്റം നിർമിച്ചത് ആരായിരുന്നു
ലിനസ് ടോൾവാൾഡ്‌സ്
2.ഭൂമിയിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്
അലുമിനിയം
3.കേരളത്തിലെ എത്ര ജില്ലകൾക്ക് കടൽത്തീരം ഉണ്ട്
9
4.താഷ്കന്റ് കരാർ ഒപ്പു വെച്ചത് എപ്പോളായിരുന്നു
1966 ജനുവരി 10
5.ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ് താഷ്കന്റ്
ഉസ്‌ബെക്കിസ്ഥാൻ
6.താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു
ലാൽ ബഹാദൂർ ശാസ്ത്രി
7.താഷ്കന്റ് കരാറിൽ ഒപ്പുവെച്ച പാകിസ്ഥാൻ പ്രസിഡന്റ് ആരായിരുന്നു
അയൂബ് ഖാൻ
8.ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗികഭാഷയായുള്ള ഏക സംസ്ഥാനം ഏതാണ്
നാഗാലാൻഡ്
9.നാഗാലാൻഡ് സംസ്ഥാനം നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1963
10.തിമോഗ എന്ന പേരിലറിയപ്പെട്ടിരുന്ന സ്ഥലം ഏതായിരുന്നു
കൊഹിമ
11.ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടിരുന്നത് ആരെയാണ്
ദാദാഭായ് നവറോജി
12.ഇന്ത്യൻ നേഷണൽ കോൺഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആരായിരുന്നു
ദാദാഭായ് നവറോജി
13.ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായണരേഖ കടന്നു പോകുന്നു
8
14.ശ്രീബുദ്ധന്റെ മുജ്ജന്മകഥകൾ വിവരിക്കുന്ന പുസ്തകം ഏതാണ്
ജാതകകഥകൾ
15.കാലഹാരി മരുഭൂമിയിൽ ജീവിക്കുന്ന പ്രാചീന ഗോത്രവർഗം ഏതാണ്
ബുഷ്‌മെൻ