1.ദക്ഷിണ റയിൽവെയുടെ ആസ്ഥാനം എവിടെയാണ്
ചെന്നൈ
2.പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായ കേരളത്തിലെ സ്ഥലം ഏത്
മാഹി
3.ചുവന്ന നദി എന്നറിയപ്പെടുന്ന ഇന്ത്യൻ നദി ഏതാണ്
ബ്രഹ്മപുത്ര നദി
4.ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി ഏതാണ്
നർമദാ നദി
5.മധ്യപ്രദേശിലെ പന്ന ഖനികൾ എന്തിന്റെ ഉല്പാദനത്തിലാണ് പ്രസിദ്ധമായത്
വജ്രം
6.ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം ഏതാണ്
മുംബൈ സമ്മേളനം
7.ബർദോളി സത്യാഗ്രഹത്തിന്റെ നായകൻ ആരാണ്
സർദാർ വല്ലഭായ് പട്ടേൽ
8.ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ഏതാണ്
കേസരി
9.ഗദ്ദർ പാർട്ടി രൂപീകരിച്ചത് ആരുടെ നേതൃത്വത്തിലായിരുന്നു
ലാല ഹാർദയാൽ
10.1961 ൽ സൈനികനീക്കത്തിലൂടെ ഗോവയെ മോചിപ്പിച്ചപ്പോൾ ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആരായിരുന്നു
വി കെ കൃഷ്ണമേനോൻ