1.ഏത് വിറ്റാമിന്റെ കുറവാണ് അനീമിയ അഥവാ വിളർച്ച രോഗം ഉണ്ടാക്കുന്നത്
വിറ്റാമിൻ ബി 9 (ഫോളിക് ആസിഡ് )
2.അമിത മദ്യപാനം കാരണം കരളിനെ ബാധിക്കുന്ന രോഗം ഏത്
സിറോസിസ്
3.ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന പാരമ്പര്യ രോഗം ഏത്
ഹീമോഫീലിയ
4.നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗാവസ്ഥ ഏത്
ഉയർന്ന രക്തസമ്മർദ്ദം
5.മനുഷ്യശരീരത്തിലെ ഏത് അവയവത്തെയാണ് സിലിക്കോസിസ് എന്ന രോഗം ബാധിക്കുന്നത്
ശ്വാസകോശം
6.ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്ന രോഗം ഏതാണ്
പേവിഷബാധ
7.പാറമടകളിൽ ജോലിയെടുക്കുന്നവരെ ബാധിക്കുന്ന ശ്വാസകോശരോഗം ഏതാണ്
സിലിക്കോസിസ്
8.പ്രായം കൂടുന്തോറും കണ്ണിലെ ലെൻസിന്റെ ഇലാസ്തികത കുറഞ്ഞുവരുന്ന രോഗാവസ്ഥ ഏതാണ്
പ്രസ്ബയോപ്പിയ
9.താപീയ വികാസം ഏറ്റവും കുറഞ്ഞ ലോഹസങ്കരം ഏത്
ഇൻവാർ
10.ക്ളോക്കിന്റെ പെൻഡുലം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ്
ഇൻവാർ