1.സമുദ്രനിരപ്പിൽ നിന്നും 4000 മീറ്ററിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേടുകളുടെ പേരെന്താണ്
ബുഗ്യൽ
2.പുരാതന കാലത്തു പെരുംചെല്ലൂർ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ സ്ഥലം ഏതാണ്
തളിപ്പറമ്പ
3.പാകിസ്ഥാനിൽ ചോലിസ്ഥാൻ മരുഭൂമി എന്നറിയപ്പെടുന്നത് ഏതാണ്
താർ മരുഭൂമി
4.പെരിയാർ വന്യജീവി സങ്കേതം നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1950
5.കണ്ണൂർ ജില്ലയിൽ ഏറ്റവും ഒടുവിലായി രൂപവൽക്കരിച്ച വന്യജീവി സങ്കേതം ഏതാണ്
കൊട്ടിയൂർ വന്യജീവി സങ്കേതം
6.ദുൽഹസ്തി പവർ പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
ചിനാബ് നദി
7.ഗോവ സംസ്ഥാനത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ്
മണ്ഡോവി നദി
8.മധ്യപ്രദേശിലെ സുഖവാസകേന്ദ്രമായ പാച് മാർഹി ഏത് മലനിരയിലാണ് സ്ഥിതി ചെയ്യുന്നത്
സത്പുര മലനിര
9.ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണനിയമം നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1986
10.പശ്ചിമഘട്ടവും പൂർവ്വഘട്ടവും സന്ധിക്കുന്നത് എവിടെയാണ്
നീലഗിരി
11.പാക് കടലിടുക്കിൽ ചേരുന്ന തമിഴ്നാട്ടിലെ പ്രധാന നദി ഏതാണ്
വൈഗ നദി
12.പീർ പാഞ്ചാൽ സ്ഥിതി ചെയ്യുന്ന മലനിര ഏതാണ്
ഹിമാചൽ മലനിര
13.ഇന്ത്യയുടെ തെക്കു – വടക്കു ദൂരം എത്രയാണ്
3214 കിലോമീറ്റർ
14.ഇന്ത്യയുടെ വടക്കു – കിഴക്കൻ മലനിരകളെ പൊതുവെ വിളിക്കുന്ന പേരെന്താണ്
പട്കായ് (പൂർവാചൽ)
15.ആൽപ്സ് പർവ്വതനിര ഏത് ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത്
യൂറോപ്പ്