1.മൌണ്ട് എറ്റ്ന അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
സിസിലി ദ്വീപ് (ഇറ്റലി)
2.മെഡിറ്ററേനിയന്റെ ദ്വീപസ്‌തംഭം എന്ന് വിളിക്കപ്പെടുന്ന അഗ്നിപർവതം ഏതാണ്
സ്‌ട്രോംബോളി
3.പ്രസിദ്ധമായ ഏകശില അയേഴ്‌സ് റോക്ക് സ്ഥിതി ചെയ്യുന്നത് എവിടെ
ആസ്‌ട്രേലിയ
4.ഇന്ത്യയുടെ പർവ്വതസംസ്ഥാനം എന്നറിയപ്പെടുന്നത് ഏത്
ഹിമാചൽ പ്രദേശ്
5.യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്
മൌണ്ട് എൽബ്രൂസ്
6.ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്
കിളിമഞ്ചാരോ(ടാൻസാനിയ)
7.വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്
മൌണ്ട് മക്കിൻലി(അലാസ്ക)
8.തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്
അകോൻഗ്വ(അർജന്റീന)
9.ആസ്ട്രേലിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്
മൌണ്ട് കോസിയസ്കോ
10.ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ഏതാണ്
ഗോഡ്‌വിൻ ആസ്റ്റിൻ(മൌണ്ട് കെ 2)