1.ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ജനുവരി 25
2.ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു
സുകുമാർ സെൻ
3.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തു എത്തിയ ഏക വനിത ആരായിരുന്നു
വി എസ് രമാദേവി
4.ഭരണഘടനയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ്
വകുപ്പ് 324
5.ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപവൽക്കരിച്ചത് ഏത് വർഷമായിരുന്നു
1993
6.പബ്ലിക് സർവീസ് കമ്മീഷനെ നിയമിക്കുന്നത് ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരമാണ്
വകുപ്പ് 315
7.മെറിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ഏത് സ്ഥാപനത്തെയാണ്
യു പി എസ് സി
8.യു പി എസ് സിയിലെ അംഗങ്ങളെ നിയമിക്കുന്നത് ആരാണ്
രാഷ്ട്രപതി
9.ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചത് ഏത് വർഷമായിരുന്നു
2007
10.രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ആരെ
കംപ്ട്രോളർ & ഓഡിറ്റർ ജനറൽ