1.താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി ഏതാണ്
ലൂണി നദി
2.കൈഗ ആണവനിലയം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
കർണാടകം
3.ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തുപോയ യൂറോപ്യൻ ശക്തി ഏതായിരുന്നു
പോർച്ചുഗീസുകാർ
4.ഇന്ത്യയിൽ മിസൈലുകൾ ,ടാങ്കുകൾ ,അന്തർവാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണസ്ഥാപനം ഏതാണ്
DRDO
5.ദേശീയ കായികദിനമായി ആചരിക്കുന്ന ആഗസ്ത് 29 ആരുടെ ജന്മദിനമാണ്
ധ്യാൻചന്ദ്
6.ഇന്ത്യയുടെ ദേശീയ ചിഹ്നത്തിൽ സത്യമേവജയതേ എന്ന് രേഖപ്പെടുത്തിയിട്ടുള്ള ലിപി ഏതാണ്
ദേവനാഗരി ലിപി
7.ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ളാസ് മുറികളിലാണ് .ഇത് ആരുടെ വാക്കുകളാണ്
ഡി എസ് കോത്താരി
8.മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരൻ ആരായിരുന്നു
ബി ആർ അംബേദ്കർ
9.’ ഗദ്ദർ ‘ എന്ന പഞ്ചാബി വാക്കിന്റെ അർഥം എന്താണ്
വിപ്ലവം
10.1905 ലെ ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി ആരായിരുന്നു
ഹാർഡിഞ്ച് പ്രഭു