1.സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചത് ആരായിരുന്നു
ബേഡൻ പവൽ
2.മിന്നാമിനിങ്ങിന്റെ പ്രകാശത്തിനു കാരണമായ രാസവസ്തു ഏതാണ്
ലുസിഫെറിൻ
3.ഇന്ത്യയുടെ ദേശീയ ജലജീവി ഏതാണ്
ഡോൾഫിൻ
4.കേരളത്തിന്റെ ഔദ്യോഗിക മൽസ്യം ഏതാണ്
കരിമീൻ
5.ഇന്ത്യയിൽ പാമ്പുവിഷ ഗവേഷണം നടത്തുന്ന സ്ഥാപനം ഏതാണ്
ഹോഫ്കിൻ ഇൻസ്റ്റിറ്റിയൂട്ട്(മുംബൈ)
6.ലോക പുകയിലാവിരുദ്ധദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
മെയ് 31
7.ഏറ്റവും കൂടുതൽ രക്തസമ്മർദ്ദം ഉള്ള ജീവി ഏതാണ്
ജിറാഫ്
8.ഒരു ടെന്നീസ് കോർട്ടിന്റെ നീളം എത്രയാണ്
78 ഫീറ്റ്
9.ചന്ദ്രനിൽ നിന്ന് നോക്കുമ്പോൾ ആകാശത്തിന്റെ നിറം എന്തായിരിക്കും
കറുപ്പ്
10.ഓസ്കാർ പുരസ്കാരം ഏത് ലോഹത്തിലാണ് നിർമിച്ചിരിക്കുന്നത്
ബ്രിട്ടാണിയം
11.ക്രിക്കറ്റ് പിച്ചിന്റെ നീളം എത്രയാണ്
20.12 മീറ്റർ
12.ഡോങ്കി ഡ്രോപ്പ് എന്ന പദം ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ക്രിക്കറ്റ്
13.ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ഇന്ത്യക്കാരൻ ആരാണ്
ധ്യാൻചന്ദ്
14.ആദ്യ വനിതാ ബഹിരാകാശ വിനോദസഞ്ചാരി ആരായിരുന്നു
അനോഷെ അൻസാരി
15.ഇന്ത്യയുടെ ആദ്യ പൈലറ്റ് രഹിത വിമാനം ഏത്
ലക്ഷ്യ