1.മദർ തെരേസയുടെ ജന്മദേശം എവിടെയാണ്
മാസിഡോണിയ
2.ഐക്യരാഷ്ട്രസഭയുടെ പതാകയുടെ നിറം എന്താണ്
നീല
3.ദേശീയ കർഷകദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ഡിസംബർ 23
4.ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത് ആരെ
ഷെയ്ഖ് മുജീബുർ റഹ്മാൻ
5.വിവരാവകാശനിയമം ആദ്യമായി പാസാക്കിയ രാജ്യം ഏതാണ്
സ്വീഡൻ
6.കേന്ദ്രവനിതാ കമ്മീഷൻ ആസ്ഥാനത്തിന്റെ പേരെന്താണ്
നിർഭയ ഭവൻ
7.ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഡെറാഡൂൺ
8.ടേബിൾ ടെന്നീസ് എന്ന കായികയിനം രൂപം കൊണ്ടത് ഏത് രാജ്യത്തായിരുന്നു
ചൈന
9.ഉറുമ്പുകളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
മിർമിക്കോളജി
10.ആദ്യത്തെ ലോകകപ്പ് ഫുട്ബോൾ ജേതാക്കളായ രാജ്യം ഏതായിരുന്നു
ഉറുഗ്വേയ്
11.വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ഡേവിഡ് വാറൻ
12.ഏത് സംസ്ഥാനത്താണ് പ്രസിദ്ധമായ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്
ഒഡിഷ
13.ഇന്ത്യയിലെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം ഏതാണ്
ജയ്പൂർ
14.പ്രോജക്റ്റ് ടൈഗർ പദ്ധതി ആരംഭിച്ചത് ഏത് വർഷമായിരുന്നു
1973
15.സാൽവേഷൻ ആർമിയുടെ സ്ഥാപകൻ ആരായിരുന്നു
വില്യം ബൂത്ത്