1.ചൈനീസ് സഞ്ചാരി മാഹ്വാൻ കേരളം സന്ദർശിച്ചത് ഏത് വർഷമായിരുന്നു
1409
2.കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ്
പെരിയാർ നദി
3.ബാരിസ് എന്ന പേരിലറിയപ്പെട്ടിരുന്ന കേരള നദി ഏതാണ്
പമ്പ
4.തിരുകൊച്ചി സംസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യമന്ത്രി ആരായിരുന്നു
പനമ്പിള്ളി ഗോവിന്ദമേനോൻ
5.കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കപ്പെടുന്ന കേരളത്തിലെ നദി ഏതാണ്
പെരിയാർ
6.ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുള്ള അറബി സഞ്ചാരി ആരായിരുന്നു
ഇബ്ൻ ബത്തൂത്ത
7.കേരളീയ മാതൃകയിൽ യൂറോപ്യന്മാർ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ മന്ദിരം ഏതാണ്
മട്ടാഞ്ചേരി കൊട്ടാരം
8.പ്രാചീന കേരളത്തിലെ പ്രശസ്തമായ വിദ്യാകേന്ദ്രം ഏതായിരുന്നു
കാന്തളൂർശാല
9.ഇറ്റാലിയൻ സഞ്ചാരി മാർക്കോപോളോ കേരളത്തിൽ വന്നത് ഏത് വർഷമായിരുന്നു
1292
10.കേരളത്തിൽ ആദ്യമായി അച്ചടിശാല സ്ഥാപിച്ചത് ആരായിരുന്നു
പോർച്ചുഗീസുകാർ
11.സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പു വെച്ച ഇംഗ്ലീഷുകാരൻ ആരായിരുന്നു
കാപ്റ്റൻ കീലിങ്
12.ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത് ഏത് വർഷമായിരുന്നു
1920
13.കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുള്ളത് ആരാണ്
വക്കം പുരുഷോത്തമൻ
14.കേരളത്തിലെ മാഗ്നാകാർട്ട എന്നുവിശേഷിപ്പിക്കപ്പെടുന്ന സംഭവം ഏതാണ്
ക്ഷേത്രപ്രവേശന വിളംബരം
15.സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ ദിവാൻ ആരായിരുന്നു
സർ .സി പി രാമസ്വാമി അയ്യർ
16.തിരുവിതാംകൂറിലെ ആദ്യ ദിവാൻ ആരായിരുന്നു
രാജാകേശവദാസൻ
17.കേരളീയർ മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്ന് വിളിച്ചത് ആരെയായിരുന്നു
റാൽഫ് ഫിച്
18.കേരളത്തിൽ ആദ്യമെത്തിയ യൂറോപ്യൻമാർ ആരായിരുന്നു
പോർട്ടുഗീസുകാർ
19.കൊച്ചി പ്രജാമണ്ഡലം സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1941
20.കേരളസംസ്ഥാനം രൂപം കൊണ്ടപ്പോൾ ഉണ്ടായിരുന്ന ജില്ലകൾ എത്ര
5
21.കേരളത്തിലെ ആന പരിശീലനകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
കോടനാട്
22.കേരളത്തിലെ ആദ്യ വൈദ്യുതമന്ത്രി ആരായിരുന്നു
വി ആർ കൃഷ്ണയ്യർ