1.നീലമലകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്
നീലഗിരി
2.ഇന്ത്യയിൽ സജീവ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് എവിടെ
ബാരൻ ദ്വീപ്
3.തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്
ആനമുടി
4.ഏറ്റവും കൂടുതൽ പോഷക നദികൾ ഉള്ള ഇന്ത്യൻ നദി ഏത്
ഗംഗ നദി
5.ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
സത്ലജ് നദി
6.ബ്രഹ്മപുത്ര നദി ടിബറ്റിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്
സാങ്പോ നദി
7.ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏത്
ഗോദാവരി നദി
8.പ്രസിദ്ധമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്
ശരാവതി നദി
9.ഹിരാക്കുഡ് നദീതടപദ്ധതി ഏത് സംസ്ഥാനത്താണ്
ഒഡിഷ
10.ഇന്ത്യൻ നാവികസേനദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ഡിസംബർ 4