1.വില്ലുവണ്ടിയാത്ര നടത്തിയ കേരള നവോത്ഥന നായകൻ ആരായിരുന്നു
അയ്യങ്കാളി
2.ആസ്പിരിന്റെ ശാസ്ത്രനാമം എന്താണ്
അസെറ്റയിൽ സാലിസിലിക് ആസിഡ്
3.എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
മഹാരാഷ്ട്ര
4.ഏറ്റവും കൂടുതൽ കാലം കാലാവധി ഉണ്ടായിരുന്ന ലോകസഭ ഏതായിരുന്നു
അഞ്ചാം ലോകസഭ
5.അഞ്ചു വർഷം തികച്ചു ഭരിച്ച ആദ്യ കേരള മുഖ്യമന്ത്രി ആരായിരുന്നു
സി .അച്യുതമേനോൻ
6.പേപ്പാറ വന്യജീവിസങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്
തിരുവനന്തപുരം
7.വിറ്റാമിൻ ഡി യുടെ അഭാവം കാരണമുണ്ടാകുന്ന രോഗം ഏതാണ്
റിക്കറ്റ്‌സ്
8.മഹലനോബിസ് മോഡൽ എന്നറിയപ്പെട്ടിരുന്ന പഞ്ചവത്സര പദ്ധതി ഏതായിരുന്നു
രണ്ടാം പഞ്ചവത്സര പദ്ധതി
9.ഏത് രോഗം നിർണയിക്കാനാണ് വൈഡൽ ടെസ്റ്റ് നടത്തുന്നത്
ടൈഫോയിഡ് രോഗം
10.പോയിന്റ് കാലിമർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
തമിഴ്‌നാട്