1.ലോക സാമ്പത്തിക ഫോറം സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന നഗരം ഏതാണ്
ദാവോസ്
2.എക്സിം ബാങ്ക് (EXIM BANK) നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1982
3.ബാങ്കിങ് റെഗുലേഷൻ ആക്റ്റ് നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1949
4.ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്ന സ്ഥാപനം ഏതാണ്
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ
5.കേരളത്തിലെ ആദ്യ ധനകാര്യമന്ത്രി ആരായിരുന്നു
സി അച്യുതമേനോൻ
6.ഇന്ത്യയിലെ ഉരുക്കുനഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്
ജംഷഡ്പൂർ
7.മദ്രാസ് പട്ടണം സ്ഥാപിച്ചത് ആരായിരുന്നു
ഫ്രാൻസിസ് ഡേ
8.ഇന്ത്യയുടെ മാഞ്ചെസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
മുംബൈ
9.ദക്ഷിണേന്ത്യയിലെ മാഞ്ചെസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
കോയമ്പത്തൂർ
10.ബജറ്റിനെകുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏതാണ്
ആർട്ടിക്കിൾ 112
11.ഇന്ത്യയിലാദ്യമായി മെട്രോ റെയിൽ ആരംഭിച്ചത് എവിടെയായിരുന്നു
കൊൽക്കത്ത
12.ലോക ടൂറിസം ഓർഗനൈസേഷന്റെ ആസ്ഥാനം എവിടെയാണ്
മാഡ്രിഡ്
13.വ്യവസായികാവശ്യത്തിനു ഏറ്റവും കൂടുതൽ റോബോട്ടുകളെ ഉപയോഗിക്കുന്ന രാജ്യം ഏതാണ്
ജപ്പാൻ
14.നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെ
ജംഷഡ്പൂർ
15.ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഡെറാഡൂൺ