1.ഇന്ത്യയിലെ ആദ്യത്തെ കോട്ടൺ മിൽ സ്ഥാപിതമായത് എവിടെ
മുംബൈ (1854)
2.ഇന്ത്യയിൽ പുതിയ വ്യവസായ നയം പ്രഖ്യാപിച്ചത് ഏത് വർഷമായിരുന്നു
1991
3.ബൊക്കാറോ ഉരുക്കു നിർമാണശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ജാർഖണ്ഡ്
4.ഭിലായ് ഉരുക്കു നിർമാണശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഛത്തിസ്ഗഢ്
5.റൂർക്കേല ഉരുക്കു നിർമാണശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഒഡിഷ
6.ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമാണശാല ഏത്
ഹിന്ദുസ്ഥാൻ ഷിപ്‌യാർഡ്(വിശാഖപട്ടണം)
7.ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമാണശാല ഏത്
കൊച്ചിൻ ഷിപ്‌യാർഡ്
8.ബാലവേല ഉപയോഗിക്കാത്ത ഉൽപ്പന്നങ്ങൾക്ക് നൽകുന്ന മുദ്ര ഏതാണ്
റഗ് മാർക്ക്
9.ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര വ്യവസായവകുപ്പ് മന്ത്രി ആരായിരുന്നു
ശ്യാമപ്രസാദ് മുഖർജി
10.കേരളത്തിലെ ആദ്യത്തെ വ്യവസായവകുപ്പ് മന്ത്രി ആരായിരുന്നു
കെ പി ഗോപാലൻ