Last updated on August 21, 2021
1.ഏഷ്യൻ വികസന ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്
മനില
2.ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം ഏതാണ്
മുംബൈ
3.ഇന്ത്യയിലെ ഒന്നാം പഞ്ചവത്സര പദ്ധതി കാലയളവ് ഏതായിരുന്നു
1951 – 1956
4.ഇന്ത്യയിലെ ആധുനിക വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ജംഷെഡ്ജി ടാറ്റ
5.ലോകത്തിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന രാജ്യം ഏതാണ്
ഇന്ത്യ
6.ലോക നെല്ല് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ
മനില
7.ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ഏതാണ്
കേരളം
8.ചൈനയിൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക് ഏതായിരുന്നു
ആക്സിസ് ബാങ്ക്
9.യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം എവിടെയാണ്
ബ്രസൽസ്
10.ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം എവിടെയാണ്
ആഡിസ് അബാബ(എത്യോപ്യ)
11.ലോക മിതവ്യയദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ഒക്ടോബർ 30
12.ഇന്ത്യൻ സാമ്പത്തികശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
ദാദാഭായ് നവറോജി
13.ഇന്ത്യയിൽ പിൻകോഡ് സമ്പ്രദായം നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1972
14.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ധനകാര്യ മന്ത്രി ആരായിരുന്നു
ആർ കെ ഷൺമുഖം ഷെട്ടി
15.സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
റോബർട്ട് ഓവൻ