1.യുനെസ്‌കോയുടെ സാഹിത്യനഗരം പദവി ലഭിച്ച ആദ്യ ഇന്ത്യൻ നഗരം ഏത്
കോഴിക്കോട്
2.2023 ലെ കന്നഡ രാജ്യോത്സവ പുരസ്‌കാരത്തിന് അർഹനായ മലയാളി ആര്
എസ് സോമനാഥ്
3.2023 ഒക്ടോബറിൽ ആരംഭിച്ച ഗുജറാത്തിലെ ആദ്യത്തെ ഹെറിറ്റേജ് ട്രെയിൻ ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു
അഹമ്മദാബാദ് – ഏകതാ നഗർ
4.സച്ചിൻ ടെണ്ടുൽക്കറുടെ 50 മത് ജന്മദിനത്തോടനുബന്ധിച്ചു അദ്ദേഹത്തിന്റെ പൂർണകായ പ്രതിമ സ്ഥാപിക്കുന്നത് ഏത് സ്റ്റേഡിയത്തിലാണ്
വാങ്കഡെ സ്റ്റേഡിയം
5.ജൈവ കൃഷിയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് കേരള കൃഷി വകുപ്പ് ആരംഭിക്കുന്ന മിഷന്റെ പേരെന്ത്
ജൈവ കാർഷിക മിഷൻ
6.16 മത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിൽ മികച്ച ഗ്രീൻ ട്രാൻസ്‌പോർട്ട് സംരംഭത്തിനുള്ള പുരസ്‌കാരം നേടിയത് ഏത്
കൊച്ചി വാട്ടർ മെട്രോ
7.നവംബർ 1 നു ഉൽഘാടനം ചെയ്‌ത ഇന്ത്യ -ബംഗ്ലാദേശ് ക്രോസ് ബോർഡർ റെയിൽപാത ഏത്
അഗർത്തല -അഖൗറ
8.യു എസ് -ഇന്ത്യ സ്ട്രാറ്റജിക് പാർട്ട്ണർഷിപ് ഫോറം നൽകുന്ന 2023 ലെ ഗ്ലോബൽ ലീഡർഷിപ്പ് പുരസ്‌കാരം ലഭിച്ച വ്യക്തി ആര്
നിതാ അംബാനി