Press "Enter" to skip to content

CURRENT AFFAIRS FOR KERALA PSC – 10 JANUARY 2021

1.കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020- ലെ പാലാ കെ.എം. മാത്യ പുരസ്കാരത്തിന് അർഹനായത്- ശ്രീജിത് പെരുന്തച്ചൻ (നോവൽ- കുഞ്ചുവിനുണ്ടാരു കഥ പറയാൻ)

2.2021 ജനുവരിയിൽ National Cadet Corps (NCC)- യുടെ Director General ആയി നിയമിതനായത്- Lt. General Tarun Kumar Aich

3.സമൂഹമാധ്യമമായ Instagram- ൽ 250 മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആദ്യ വ്യക്തി- ക്രിസ്റ്റ്യാനോ റൊണാൾഡോ

4.ഓരോ നാടിന്റെയും സമ്പൂർണ വികസനം സാധ്യമാക്കുന്നതിനുള്ള ഗ്രാമീണ ദാരിദ്ര്യ ലഘുകരണ പദ്ധതി പ്രകാരം കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ദാരിദ്ര്യ ലഘൂകരണ പ്ലാൻ തയ്യാറാക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച ക്യാമ്പയിൻ- ഗ്രാമകം

5.ICC- യുടെ മുന്ന് ക്രിക്കറ്റ് ഫോർമാറ്റുകളിലും 50 മത്സരം കളിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരം- രവീന്ദ്ര ജഡേജ

6.2021 ജനുവരിയിൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയി നിയമിതനായത്- Sanjib Banerjee

7.വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ള ബിരുദപഠനം സ്തുത്യർഹമായ രീതിയിൽ പൂർത്തിയാക്കുന്ന ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപാ വീതം സ്കോളർഷിപ്പ് നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതി- വിദ്യാർത്ഥി പ്രതിഭ ധനസഹായ പദ്ധതി

8.2021 ലെ റിപ്പബ്ലിക് ദിനപരേഡിലെ നിശ്ചലദ്യശ്യങ്ങളിൽ ഇടം പിടിച്ച കേരളത്തിൽ നിന്നുളള നിശ്ചലദ്യശ്യത്തിന്റെ പ്രമേയം- കയർ

9.2021 ജനുവരിയിൽ വധശിക്ഷ നിരോധിച്ച ഏഷ്യൻ രാജ്യം- Kazakhstan

10.2021 ജനുവരിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കൊച്ചിയിലെ വൈപ്പിൻ മുതൽ കർണാടകയിലെ മംഗലൂരു വരെ നീളുന്ന 450 കിലോമീറ്റർ പൈപ്പ് ലൈൻ പദ്ധതി- ഗെയ്ൽ പ്രകൃതി വാതക പൈപ്പ് ലൈൻ

11.സമൂഹമാധ്യമങ്ങളിലെ അസത്യപ്രചരണങ്ങൾ തിരിച്ചറിയുന്നതിന് അവബോധം നൽകുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സ്കൂളുകളിലും കോളേജുകളിലും നടത്തുന്ന ഡിജിറ്റൽ മീഡിയാ സാക്ഷരതാ പരിപാടി- സത്യമേവ ജയതേ

12.ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം നിലവിൽ വരുന്നത്- Hubbali (കർണാടക, നീളം- 1505 മീറ്റർ)

13.2021 ജനുവരിയിൽ അന്തരിച്ച മലയാള കവി – നീലംപേരൂർ മധുസൂദനൻ നായർ

14.വികസ്വര രാജ്യങ്ങളിലെ മികച്ച ഗവേഷകർക്കായി ഇറ്റലിയിലെ വേൾഡ് അക്കാദമി ഓഫ് സയൻസും ചൈനീസ് അക്കാദമി ഓഫ് സയൻസും ചേർന്ന് നൽകുന്ന പ്രഥമ യുവ ശാസ്ത്ര പുരസ്കാരത്തിന് അർഹനായ മലയാളി- ഡോ. അജിത് പരമേശ്വരൻ

15.2021 ജനുവരിയിൽ Steel Authority of India- യുടെ പ്രഥമ വനിത ചെയർപേഴ്സൺ ആയി നിയമിതയായത്- Soma Mondal

16.അയൽക്കൂട്ടാംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി LIC- യുടെയും സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെയും സഹകരണത്തോടെ കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി- ജീവൻ ദീപം

17.2021- ൽ ഉദ്ഘാടനം ചെയ്യുന്ന South Tripura- യെയും ബംഗ്ലാദേശിലെ Ramgarh- നെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം- Maitree Setu (Feni Bridge)

18.ഗൾഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ 2020- ലെ ‘ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ’ പുരസ്കാരത്തിന് അർഹയായത്- കെ. കെ. ശൈലജ

19.2021 മാർച്ചിൽ നടക്കുന്ന നാലാമത് Global Ayurveda Festival- ന്റെ വേദി- കേരളം

20.2021 ജനുവരിയിൽ Khadi and Village Industries Commission (KVIC) ആരംഭിച്ച e-commerce portal- eKhadilndia.com

21.2021- ൽ നടക്കുന്ന 51-ാമത് International Film Festival of India (IFFI)- യുടെ ഇന്റർനാഷണൽ ജൂറി ചെയർമാൻ- Pablo Cesar (അർജന്റീനിയൻ സംവിധായകൻ)

22.2021 ജനുവരിയിൽ All India Chess Federation (AICF)- ന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Sanjay Kapoor

23.പ്രളയവും കോവിഡും കാരണം ബുദ്ധിമുട്ടിലായ സംരംഭകരെ സഹായിക്കുന്നതിനും വായ്പ തിരിച്ചടവ് മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ആരംഭിച്ച പദ്ധതി- അതിജീവനം സമാശ്വാസ പദ്ധതി

24.2021 ജനുവരിയിൽ കേരളത്തിന്റെ കരകൗശല കലാവൈദഗ്ദ്ധ്യം പുനരുജ്ജീവിപ്പിക്കാനും കലാകാരന്മാർക്ക് മാന്യമായ ഉപജീവനം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ് നിലവിൽ വരുന്നത്- വെളളാർ (തിരുവനന്തപുരം)

25.വടക്കു കിഴക്കൻ മേഖലയിലെ ആദ്യ Khelo India Sports School- Assam Rifles Public School (ഷില്ലോംഗ്)

26.അമേരിക്കൻ ആർമിയുടെ പ്രഥമ ചീഫ് ഇൻഫർമേഷൻ ഓഫീസർ ആയി അടുത്തിടെ നിയമിതനായ ഇന്ത്യൻ- അമേരിക്കൻ വംശജൻ- രാജ് ഐയ്യർ

27.പാകിസ്ഥാനി സ്ത്രീകൾക്ക് വിദ്യാഭ്യാസ സഹായം ലഭ്യമാക്കുന്നതിനായി മലാല യുസഫ്സായ് സ്കോളർഷിപ്പ് ആക്ട് പാസാക്കിയ രാജ്യം- അമേരിക്ക

28.മതസ്വാതന്ത്ര്യത്തെക്കാൾ പ്രധാനം ജീവിക്കാനുള്ള അവകാശം ആണെന്ന് അടുത്തിടെ പ്രഖ്യാപിച്ച ഹൈക്കോടതി- മദ്രാസ് ഹൈക്കോടതി

29.സ്പെയ്സ് ജങ്കുകളെ നേരിടുന്നതിനായി 2023 ഓടുകൂടി ലോകത്തിലെ ആദ്യ ‘Wood based Space Satellite’ വിക്ഷേപിക്കാനൊരുങ്ങുന്ന രാജ്യം- ജപ്പാൻ

30.സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനായി ലോഞ്ച് പാഡ് പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം- മധ്യപ്രദേശ്

31.അടുത്തിടെ കിസാൻ കല്യാൺ മിഷൻ ആരംഭിച്ച സംസ്ഥാനം- ഉത്തർ പ്രദേശ്

32.തൊഴിൽ മന്ത്രാലയത്തെ വ്യവസായ വകുപ്പിൽ ലയിപ്പിക്കണമെന്ന് അടുത്തിടെ ശുപാർശ ചെയ്ത കമ്മീഷൻ- സി.വി. ആനന്ദബോസ് കമ്മീഷൻ
അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മീഷനാണ് സി.വി. ആനന്ദബോസ് കമ്മീഷൻ

33.2021 ജനുവരിയിൽ കേരളം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച വൈറസ് രോഗം- പക്ഷിപ്പനി

34.പട്ടികവർഗ്ഗക്കാരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി- ഹരിത രശ്മി

35.കേരളത്തിൽ വാഗ്ഭടാനന്ദ പാർക്ക് സ്ഥാപിതമായത്- വടകര (കോഴിക്കോട്)

Open chat
Send Hi to join our psc gk group