Press "Enter" to skip to content

CURRENT AFFAIRS FOR KERALA PSC – 04 JANUARY 2021

1.ദശാബ്ദത്തിലെ ഏകദിന, T-20 ടീമുകളുടെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്- എം. എസ്. ധോണി

2.ദശാബ്ദത്തിലെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പട്ടത്- വിരാട് കോഹ്‌ലി

3.നാട്ടു മാവുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് 2021 ജനുവരിയിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി- നൂറ് മാന്തോപ്പ് പദ്ധതി

4.2020 ഡിസംബറിൽ കേരള പോലീസിലെ തണ്ടർബോൾട്ട് സേനയ്ക്കായി വാങ്ങിയ പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനം- ലൈറ്റ് ആർമ്ഡ് ടുപ്പ് കാരിയർ

5.2020 ഡിസംബറിൽ Manual Scavenging മേഖലയിൽ ജോലി ചെയ്യുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ട് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- Swachhata Abhiyan

6.സംസ്ഥാന പുരാവസ്തു വകുപ്പിന് കീഴിൽ ബിഷപ്പ് വെളേളാപ്പള്ളി സ്മാരക കുടിയേറ്റ മുസിയം നിലവിൽ വരുന്നത്- ചെമ്പന്തതൊട്ടി (കണ്ണൂർ)

7.2020 ഡിസംബറിൽ നടന്ന 96-ാമത് ‘Tansen Samaroh’ Musical Festival- ന്റെ വേദി- ഗ്വാളിയർ (മധ്യപ്രദേശ്)

8.എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത (50-65 വയസ്സുളള) മുതിർന്ന പൗരൻമാർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വായ്പ ധനസഹായം ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി- നവജീവൻ പദ്ധതി

9.കേന്ദ്ര വനം മന്ത്രാലയം പ്രസിദ്ധീകരിച്ച The Status of Leopards in India റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ പുള്ളിപ്പുലികളുളള ഇന്ത്യൻ സംസ്ഥാനം- മധ്യപ്രദേശ്

10.ഗ്ലോബ് സോക്കർ അവാർഡ്സിൽ നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ താരമായി തെരഞ്ഞെടുക്കപ്പെട്ടത്- ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ)

11.2020 ഡിസംബറിൽ ഗാന്ധി – കിങ് വിദ്യാഭ്യാസ പദ്ധതികൾക്ക് അംഗീകാരം നൽകിയ രാജ്യം- അമേരിക്ക

12.ICICI ബാങ്കിന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ട റായി നിയമിതനാകുന്നത്- സന്ദീപ് ബത്ര

13.അടുത്തിടെ യൂറോപ്യൻ യൂണിയനുമായി ബ്രക്സിറ്റ് കരാറിൽ ഒപ്പ് വച്ച രാജ്യം- ബ്രിട്ടൺ

14.ബോഡോ (ബോറോ) ഭാഷയെ Assosiate Official Language ആക്കുന്നതിനായി Official Language Amendment Bill പാസാക്കിയ സംസ്ഥാനം- അസം

15.2020- ലെ അവസാന സൂര്യഗ്രഹണം നടന്നത് എന്നാണ്- ഡിസംബർ 14
തെക്കേ അമേരിക്കയിലാണ് ഈ സൂര്യഗ്രഹണം കൂടുതൽ ദൃശ്യമായത്

16.പാകിസ്താനിലെ ലഹോർ കോട്ടയിൽ സ്ഥാപിച്ചിട്ടുള്ള ഏത് സിഖ് ഭരണാധികാരിയുടെ പ്രതിമയാണ് ഈയിടെ അക്രമികൾ തകർത്തത്- രഞ്ജിത് സിങ്ങിന്റെ
പഞ്ചാബ് സിംഹം (Sher-ePunjab) എന്നുകൂടി അറിയപ്പെടുന്ന രഞ്ജിത് സിങ്ങിന് വസൂരി ബാധിച്ച് കുട്ടിക്കാലത്തുതന്നെ ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു
സിഖ് സാമ്രാജ്യത്തിന്റെ ആദ്യ മഹാരാജാവായ അദ്ദേഹത്തിന്റെ ഭരണകാലം എ.ഡി. 1801-1839
രഞ്ജിത് സിങ്ങിന്റെ മുഖ്യ ജ്യോതിഷിയും ആത്മീയ ഉപദേശകനുമായി പ്രവർത്തിച്ച മലയാളിയാണ് ശങ്കരനാഥ ജ്യോത്സ്യൻ (ശങ്കരനാഥൻ ഉണ്ണിത്തിരി)
പഞ്ചാബിലെ സിംഹം (പഞ്ചാബ് കേസരി) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദേശീയ നേതാവാണ് ലാലാ ലജ്പത് റായി

17.ഡിസംബർ 12- ന് ഇസ്രായേൽ പൂർണ നയതന്ത്രബന്ധം സ്ഥാപിച്ച ഹിമാലയൻ രാജ്യം- ഭൂട്ടാൻ
21-ാം നൂറ്റാണ്ടിലും സമ്പൂർണ രാജവാഴ്ച നിലനിൽക്കുന്ന ഭൂട്ടാന് ഒരിക്കലും കോളനി ഭരണത്തിന് വിധേയമാകാത്ത രാജ്യമെന്ന് പ്രത്യേകതയുമുണ്ട്
ലോകത്ത് ആകെ 53 രാജ്യങ്ങളുമായേ ഭൂട്ടാന് നയതന്ത്രബന്ധമുള്ളൂ.

18.ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ പുരസ്കാരം (2020 UN Population Award) ലഭിച്ച ആദ്യ ഇന്ത്യൻ സംഘടന- ഹെൽപേജ് ഇന്ത്യ

19.വയോധികരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന Help Age India സ്ഥാപിതമായത് 1978-ലാണ്. ആസ്ഥാനം ന്യൂഡൽഹി

20.1981- ൽ യു.എൻ. പൊതുസഭ ഏർപ്പെടുത്തിയ ഈ പുരസ്കാരം 1992- ൽ വ്യക്തിഗത വിഭാഗത്തിൽ ജെ.ആർ.ഡി. ടാറ്റയ്ക്ക് ലഭിച്ചിരുന്നു.

21.ഡിസംബർ 14- ന് അന്തരിച്ച പി. കൃഷ്ണമൂർത്തി ഏത് മേഖലയിൽ പ്രസിദ്ധി നേടിയ വ്യക്തിയാണ്- ചലച്ചിത്ര കലാസംവിധായകൻ

22.സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന മദ്രസകളും സംസ്കൃത വിദ്യാലയങ്ങളും അടച്ചു പൂട്ടാൻ അടുത്തിടെ തീരുമാനിച്ച സംസ്ഥാനം- അസം

23.മുൻ സോവിയറ്റ് യൂണിയനും അമേരിക്കൻ ഐക്യനാടുകളും തമ്മിൽ നിലനിന്ന ശീതയുദ്ധ (Cold War) കാലത്തെ ചാരവൃത്തികളെ നോവലുകളിലൂടെ ആവിഷ്കരിച്ച, അടുത്തിടെ അന്തരിച്ച ബ്രിട്ടീഷ് നോവലിസ്റ്റ്- ജോൺ ലെ കാരെ (John le Carre)
David John Moore Cornwell എന്നാണ് ശരിയായ പേര്
The Spy Who Came in from the Cold, The Night Manager, A Most Wanted Man തുടങ്ങിയ പ്രധാന കൃതികളാണ്
ജോൺ ലെ കാരെ സൃഷ്ടിച്ച പ്രശസ്ത ചാരകഥാപാത്രമാണ് ജോർജ് സ്മൈലി (George Smiley)

24.ഐ.എസ്.ആർ.ഒ. ചാരക്കേസ് സംബന്ധിച്ച ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ അധ്യക്ഷൻ- ജസ്റ്റിസ് ഡി.കെ. ജയിൻ

25.2021 ഓഗസ്റ്റ് 31- ന് അന്തരിച്ച, ഇന്ത്യയുടെ 13-ാമത് രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ ഓർമക്കുറിപ്പുകളടങ്ങുന്ന പുതിയ പുസ്തകം ജനുവരിയിൽ പുറത്തിറങ്ങും. ഇതിന്റെ പേര്- ദ പ്രസിഡൻഷ്യൽ ഇയേഴ്സ്

26.The Dramatic Decade, The Turbulent Years, The Coalition Years എന്നിവയാണ് ആദ്യ പുസ്തകങ്ങൾ.
My Presidential Years എന്ന കൃതി രചിച്ചത്- മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമൻ

27.തദ്ദേശീയ പശുക്കളുടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രാധാന്യത്തെപ്പറ്റി യുവാക്കളെ ബോധവത്കരിക്കുന്നതിനായി സർവകലാശാലകളിലും കോളേജുകളിലും ആരംഭിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള പദ്ധതി- കാമധേനു ചെയർ
രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ ഡോ. വല്ലഭ് ഭായി കതിരിയ മുന്നോട്ടുവെച്ച ആശയം നടപ്പിലാക്കാൻ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സഞ്ജയ് ധോത്രയാണ് വൈസ് ചാൻസലർമാരോട് ആഹ്വാനം ചെയ്തത്

28.ഏത് ദിനമാണ് ഇന്ത്യ ‘വിജയ് ദി വസ’മായി ആഘോഷിക്കുന്നത്- ഡിസംബർ 16
1971- ലെ ബംഗ്ലാദേശ് യുദ്ധത്തിൽ പാകിസ്താനെതിരേ നേടിയ വിജയത്തിന്റെ സ്മരണാർഥമാണ് വിജയ് ദിവസം ആഘോഷിക്കുന്നത്.

29.രാജ്യത്ത് ആദ്യ സമ്പൂർണ കേൾവി സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്- കേരളം
ഡിസംബർ 14- ന് വയനാട്, ഇടുക്കി, ആലപ്പുഴ ജില്ലകളെക്കൂടി കേൾവി സൗഹൃദ ജില്ലകളായി പ്രഖ്യാപിച്ചതോടെയാണ് കേരളം ഈ ബഹുമതി സ്വന്തമാക്കിയത്.

30.ഒ.എൻ.വി. കൾച്ചറൽ അക്കാദമിയുടെ സാഹിത്യ പുരസ്കാരം ലഭിച്ചത്- ഡോ.എം. ലീലാവതി

31.ഐക്യരാഷ്ട്രസഭയുടെ ചൈനയിലെ റസിഡന്റ് കോ-ഓർഡിനേറ്ററായി നിയമിതനായ ഇന്ത്യക്കാരനായ യു.എൻ. ഉദ്യോഗസ്ഥൻ- സിദ്ധാർഥ് ചാറ്റർജി
യു.എൻ. സെക്രട്ടറി ജനറലിന്റെ പ്രതിനിധിയാണ് റസിഡന്റ് കോ-ഓർഡിനേറ്റർ

32.ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ ‘ഫിഫ ദ ബെസ്റ്റ്’ പുരസ്കാരം നേടിയ പുരുഷതാരം- റോബർട്ട് ലെവൻഡോവ്സ്കി
ബയേൺ മ്യൂണിക്കിൻറ ട്രൈക്കറാണ് പോളണ്ടുകാരനായ ലെവൻഡോവ്സ്കി
സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരെ പിൻതള്ളിയാണ് ഈ ബഹുമതി സ്വന്തമാക്കിയത്
മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ലൂസി ബ്രോൺസ് (മാഞ്ചസ്റ്റർ സിറ്റി, ഇംഗ്ലണ്ട്)
മികച്ച പരിശീലകൻ- യർഗൻ ക്ലോപ്പ് (ലിവർപൂൾ, ഇംഗ്ലണ്ട്)
മികച്ച വനിതാ പരിശീലക- സറീന വിഗ്മാൻ (നെതർലൻഡ്സ്)
ദേശീയ ടീമുകളുടെ പരിശീലകരും ക്യാപ്റ്റന്മാരും 200 മാധ്യമ പ്രവർത്തകരും ചേർന്നാണ് തിരഞെഞ്ഞെടുപ്പ് നടത്തിയത്.

33.2021- ലെ ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത് ആരെയാണ്- ബോറിസ് ജോൺസൺ
ബ്രസീലിന്റെ പ്രസിഡണ്ട് ജയിർ മെസിയാസ് ബോൾസോനാരോ ആയിരുന്നു 2020- ലെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി.

34.ഐക്യരാഷ്ട്രസഭയുടെ അഭയാർഥി വിഭാഗമായ യുണൈറ്റഡ് നേഷൻസ്ഹൈക്കമ്മിഷണർ ഫോർ റെഫ്യൂജീസ് (UNHCR) ഹൈപ്രൊഫൈൽ സപ്പോർട്ടറായി നിയമിക്കപ്പെട്ട ഇന്ത്യൻ-ഇംഗ്ലീഷ് എഴുത്തുകാരി- അനിതാ നായർ
1966- ൽ ഷൊർണൂരിലാണ് ജനനം
അഭയാർഥികളുടെ വിഷമതകൾ ലോകശ്രദ്ധയിലെത്തിക്കുന്നതിനായി അന്താരാഷ്ട്ര എഴുത്തുകാർ, ഹോളിവുഡ് താരങ്ങൾ, കായികതാരങ്ങൾ തുടങ്ങിയവർക്കാണ് ഈ പദവി നൽകിവരുന്നത്.

The Better Man, Ladies Coupe, Idris: Keeper of the Light തുടങ്ങിയവ അനിതാ നായർ രചിച്ച പ്രസിദ്ധ നോവലുകളാണ്

Open chat
Send Hi to join our psc gk group