Press "Enter" to skip to content

CURRENT AFFAIRS FOR KERALA PSC – 02 JANUARY 2021

1.സംസ്ഥാനത്തെ പോലീസ്-ജയിൽ പരിഷ്കരണത്തിനുള്ള ശുപാർശകൾ സമർപ്പിച്ച കമ്മിഷൻ- ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ

2.2020- ൽ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിക്കപ്പെട്ടത്- ടി.എസ്. തിരുമൂർത്തി

3.അമേരിക്കൻ ചരിത്രത്തിലെ എത്രാമത് വനിതാ വൈസ് പ്രസിഡന്റാണ് കമലാ ഹാരിസ്- ആദ്യത്ത

4.കൊറോണ വൈറസിന്റെ വ്യാപനം തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയാവുന്ന ദിനമായി പരിഗണിക്കുന്നത്- 2020 നവംബർ 17

5.എത്രാമത് ജെ.സി. ഡാനിയേൽ പുരസ്കാരമാണ് ഹരിഹരനു ലഭിച്ചത്- 27-ാമത്

6.സംസ്ഥാനത്തെ എത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് 2020 ഡിസംബറിൽ തിരഞ്ഞടുപ്പു നടന്നത്-1199

7.ഹോക്കി ഇന്ത്യയുടെ പുതിയ പ്രസിഡന്റ്- ഗ്യാനേണ്ടോ നിങ്ങോബാം

8.നവംബർ 15- ന് അന്തരിച്ച ബംഗാളി നടൻ സൗമിത്ര ചാറ്റർജി ഏതു വിഖ്യാത സംവിധായകന്റെചലച്ചിത്രങ്ങളിലൂടെയാണ് അന്താരാഷ്ട്ര പ്രശസ്തി നേടിയത്- സത്യജിത് റായ്

9.പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ അധ്യക്ഷൻ- എൻ.കെ. സിങ്

10.കല്പിത സർവകലാശാലയായ കേരള കലാമണ്ഡലത്തിന്റെ എത്രാം പിറന്നാളാണ് 2020 നവംബർ 9- ന് ആഘോഷിച്ചത്- 90

11.യു.എ.ഇ.യിലെ ദുബായിൽ നടന്ന 13-ാമത് ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് കിരീടം നേടിയത്- മുംബൈ ഇന്ത്യൻസ്

12.2020 നവംബർ 15- ന് 15 രാജ്യങ്ങൾ ചേർന്ന് ഒപ്പു വെച്ച് സ്വതന്ത്ര വ്യാപാര കരാർ- മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (Regional Comprehensive Economic Partnership- RCEP)

13.ഈസ്താംബൂളിൽ നടന്ന ഫോർമുല വൺ കാറോട്ട മത്സരത്തിൽ ലോകകിരീടം നേടിയത്- ലൂയി ഹാമിൽട്ടൺ (യു.കെ.)

14.A Promised Land (വാഗ്ദത്തഭൂമി) ആരുടെ ഓർമക്കുറിപ്പുകളാണ്- ബരാക് ഒബാമ

15.ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ സ്മാരക പുരസ്കാരം നേടിയത്- മണ്ണൂർ രാജകുമാരനുണ്ണി

16.നവംബർ 14- ന് ആചരിച്ച ലോക പ്രമേഹദിനത്തിന്റെ വിഷയം എന്തായിരുന്നു- The Nurse and Diabetes

17.ബ്രിക്സ് (BRICS) രാജ്യങ്ങളുടെ 12-ാമത് ഉച്ചകോടിക്ക് (വെർച്വൽ) ആതിഥ്യം വഹിച്ച രാജ്യം- റഷ്യ

18.പശുസംരക്ഷണത്തിനായി പ്രത്യേക പശുമന്ത്രിസഭയ്ക്ക് (Gav Cabinet) രൂപംകൊടുത്ത സംസ്ഥാനം- മധ്യപ്രദേശ്

19.International Book of Records- ന്റെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന അംഗീകാരം ലഭിച്ച ഏഴുവയസ്സുകാരിയായ ഇന്ത്യൻ ബാലിക- അഭിജിത് ഗുപ്ത

20.സാമ്പത്തിക രംഗത്ത് സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പുതിയ കണ്ടെത്തലുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ Reserve Bank Innovation Hub (RBIH)- ന്റെ ആദ്യ ചെയർമാൻ- ക്രിസ് ഗോപാലകൃഷ്ണൻ

21.ഏറ്റവും കൂടിയ പ്രായത്തിൽ യു.എസ്. പ്രസിഡന്റായത്- ജോ ബെഡൻ

22.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോപ് വേ എവിടെയാണ് തുറന്നത്- ഗുവാഹാട്ടി (അസം)

23.ലോകത്തിലെ വൻ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20 ഉച്ചകോടിക്ക് ആതിഥ്യം (വെർച്യുൽ) വഹിച്ചത്- സൗദി അറേബ്യ

24.ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട നിവാർ ചുഴലിക്കാറ്റിന് ആ പേര് നിർദേശിച്ചത്- ഇറാൻ

25.Let us dream: The path to a better future എന്ന കൃതിയുടെ രചയിതാവ്- ഫ്രാൻസിസ് മാർപ്പാപ്പ

26.2021 ഓസ്കറിലെ വിദേശ ഭാഷാ വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട സിനിമ- ജല്ലിക്കട്ട്

27.കേരള ബാങ്കിന്റെ ആദ്യ പ്രസിഡന്റായി ചുമതലയേറ്റത്- ഗോപി കോട്ടമുറിയ്ക്കൽ

28.2020- ൽ അന്തരിച്ച ഇന്ത്യൻ സോഫ്റ്റ്‌വേര്‍ വ്യവസായത്തിന്റെ പിതാവ്- ഫക്കീർചന്ദ് കോലി

29.ബുറെവി ചുഴലിക്കാറ്റിന് ആ പേര് നിർദേശിച്ച രാജ്യം- മാലിദ്വീപ്

30.ലോക്സഭയുടെ പുതിയ സെക്രട്ടറി ജനറൽ- ഉത്പൽകുമാർ സിങ്

31.ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12,000 റൺസ് തികച്ച ബാറ്റ്സ്മാൻ എന്ന റെക്കോഡ് നേടിയത്- വിരാട് കോലി

32.ക്ലബ്ബ് ഫുട്ബോളിലും രാജ്യത്തിനുമായി 750 ഗോളുകൾ തികച്ചതിന്റെ റെക്കോഡ് നേടിയത്- ക്രിസ്റ്റ്യാനോ റൊണാൾഡോ

33.ഡിസംബറിൽ അന്തരിച്ച മഹാശയ് ധരംപാൽ ഗുലാത്തി വിശേഷിപ്പിക്കപ്പെടുന്ന പേര്- ഇന്ത്യയുടെ സുഗന്ധവ്യഞ്ജന രാജാവ്

34.എത്രാമത് എഴുത്തച്ഛൻ പുരസ്കാരമാണ് പോൾ സക്കറിയയ്ക്ക് ലഭിച്ചത്- 28-ാമത്

35.ടൈം മാഗസിന്റെ ആദ്യത്തെ ‘കിഡ് ഓഫ് ദ ഇയർ’ അവാർഡ് നേടിയ ഇന്ത്യൻ വംശജയായ അമേരിക്കൻ വിദ്യാർഥിനി- ഗീതാഞ്ജലിറാവു

Open chat
Send Hi to join our psc gk group