1.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൽ ചെയ്‌സിൽ വെള്ളി മെഡൽ നേടിയത് ആരായിരുന്നു
പാറുൽ ചൗധരി
2.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ വനിതാ താരം ആര്
ആൻസി സോജൻ
3.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ 4 x 400 മീറ്റർ മിക്‌സഡ് റിലേയിൽ വെള്ളി മെഡൽ നേടിയ രാജ്യം ഏതാണ്
ഇന്ത്യ
4.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1000 മീറ്റർ കനോയിങ് ഡബിൾസിൽ വെങ്കലം നേടിയത് ആരൊക്കെ
അർജുൻ സിങ് ,സുനിൽ സിങ് സലാം
5.2023 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം നേടിയത് ആരൊക്കെ
കാറ്റലിൻ കാരിക്കോ ,ഡ്രൂ വെയ്‌സ്മാൻ
6.കേരള സംസ്ഥാനത്തെ തദ്ദേശ കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ എത്തിക്കുന്നതിനുള്ള ബ്രാൻഡ് നാമം എന്താണ്
കേരൾ അഗ്രോ
7.ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം നിലവിൽ വന്ന ജില്ല ഏതാണ്
റാസി
8.2023 സപ്തംബറിൽ അന്തരിച്ച പ്രശസ്‌ത സിറിയൻ സാഹിത്യകാരൻ ആര്
ഖാലിദ് ഖലീഫ
9.2024 ലെ ഇന്ത്യൻ ആർമി ഡേ പരേഡിന് വേദിയാകുന്ന നഗരം ഏതാണ്
ലക്‌നൗ
10.2023 ലെ ഇന്റർനാഷനൽ ലോയേഴ്‌സ് കോൺഫറൻസ് നടന്ന ഇന്ത്യൻ നഗരം ഏത്
ഡൽഹി
11.2023 ലെ പി ടി ചാക്കോ ഫൗണ്ടേഷൻ പുരസ്‌കാരത്തിന് അർഹനായത് ആരാണ്
ഉമ്മൻ ചാണ്ടി
12.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ 3000 മീറ്റർ സ്‌പീഡ് റോളർ സ്കേറ്റിംഗിൽ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും വെങ്കല മെഡൽ നേടിയ രാജ്യം ഏത്
ഇന്ത്യ
13.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ വനിതാ വിഭാഗം ടേബിൾ ടെന്നീസ് ഡബിൾസിൽ വെങ്കലമെഡൽ നേടിയത് ആരൊക്കെ
ഐഹിക മുഖർജി ,സുതീർഥാ മുഖർജി