Press "Enter" to skip to content

CURRENT AFFAIRS 2023 FOR KERALA PSC

1.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയത് ആര്
നീരജ് ചോപ്ര

2.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4 X 400 മീറ്റർ റിലേയിൽ സ്വർണം നേടിയ രാജ്യം ഏത്
ഇന്ത്യ

3.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത് കോമ്പൗണ്ട് മിക്‌സഡ് ടീം വിഭാഗത്തിൽ സ്വർണം നേടിയത് ആരെല്ലാം
ഓജസ് പ്രവീൺ ദേവ്തൽ ,ജ്യോതി സുരേഖ വെന്നം

4.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ബോക്സിങ്ങിൽ 75 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ആര്
ലാവ്‌ലീന ബോർഗോഹെയ്ൻ

5.ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 4 X 400 മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടിയ രാജ്യം ഏത്
ഇന്ത്യ

6.2023 ലെ രസതന്ത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹരായത് ആരൊക്കെ
മൗഗിജി ബാവേണ്ടി ,ലൂയിസ് ബ്രസ്,അലക്‌സി എകിമോവ്

7.2023 ഒക്ടോബറിൽ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തുമ്പിയുടെ പേരെന്ത്
വയനാടൻ തീക്കറുപ്പൻ

8.19 മത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകൻ ആരാണ്
ഋതുരാജ് ഗെയ്ക്‌വാദ്

9.ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരം ആരാണ്
യശ്വസി ജയ്‌സ്വാൾ

10.അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം ഏതാണ്
കേരളം

11.2023 ഐ സി സി പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ അംബാസഡർ ആരാണ്
സച്ചിൻ ടെണ്ടുൽക്കർ

12.ഇന്ത്യയിലെ ആദ്യത്തെ സൗരോർജ വിനോദസഞ്ചാര ബോട്ട് ഏതാണ്
ഇന്ദ്ര

13.ലോകാരോഗ്യ സംഘടന ഉപയോഗിക്കാൻ അനുമതി നൽകിയ R21/Matrix-M എന്ന വാക്‌സിൻ ഏത് രോഗത്തെ പ്രതിരോധിക്കാൻ ഉള്ളതാണ്
മലേറിയ

Open chat
Send Hi to join our psc gk group