1.ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദിയായി അറിയപ്പെടുന്നത് ഏത് നദിയാണ്
തീസ്റ്റ നദി (സിക്കിം)
2.ലോക നാളികേര ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
സപ്തംബർ 2
3.ഹരിത വിപ്ലവം ആരംഭിച്ചത് ഏത് രാജ്യത്തായിരുന്നു
മെക്സിക്കോ
4.ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണറായ ഏക വനിത ആരായിരുന്നു
വി എസ് രമാദേവി
5.ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
വർഗീസ് കുര്യൻ
6.അംബേദ്ക്കറുടെ അന്ത്യവിശ്രമസ്ഥലത്തിന്റെ പേരെന്താണ്
ചൈത്യഭൂമി
7.രാജ്യസഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ആരായിരുന്നു
എസ് എൻ മിശ്ര
8.ലോകസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്ത ആദ്യത്തെ മലയാളി ആരായിരുന്നു
ചാൾസ് ഡയസ്
9.ഇന്ത്യയുടെ ചന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എവിടെ നിന്നായിരുന്നു
ശ്രീഹരിക്കോട്ട
10.ഭരണഘടനയുടെ ഏത് ലിസ്റ്റിലാണ് വിദ്യാഭ്യാസം ഉൾപ്പെടുത്തിയിരിക്കുന്നത്
കൺകറൻറ് ലിസ്റ്റ്